പത്തനാപുരം നിയോജക മണ്ഡലത്തിൽ യു ഡി എഫിനെ ചതിച്ച് എൽഡിഎഫ് പാളയത്തിൽ കയറി എംഎൽഎയായ ഗണേഷ്കുമാറിനെ ഇത്തവണ പരാജയപ്പെടുത്താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും, പഞ്ചായത്ത് അംഗവും ആയ യുവ അഭിഭാഷകൻ അഡ്വക്കേറ്റ് സാജുഖാനെ ഇറക്കാൻ നേതൃത്വം ആലോചിക്കുന്നു.
കെഎസ്‌യു യിലൂടെയും യൂത്ത് കോൺഗ്രസിലൂടെ എം സജീവ് സംഘടനാ പ്രവർത്തനത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് അഡ്വക്കേറ്റ് എം സാജുഖാൻ.
പത്തനാപുരത്തെ വിവിധ വികസന വിഷയങ്ങൾ ഉയർത്തി നിരന്തര സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സാജുഖാനെ കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്ന് ഗണേഷ് കുമാർ ആക്ഷേപിച്ചിരുന്നു,
പത്തനാപുരം താലൂക്ക് ആശുപത്രി സമരത്തിലൂടെ നിരവധി പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ സാജുഖാൻ, ലോക്ക് ഡൗൺ സമയത്ത് നടത്തിയ സേവനപ്രവർത്തനങ്ങൾ കൂടി മുൻനിർത്തിയാണ് ഈ പരിഗണന. പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് അരിയും പച്ചക്കറി കിറ്റും നൽകുകയും, നിയോജകമണ്ഡലത്തിൽ ഒരുലക്ഷം മാസ്ക്, സഞ്ചരിക്കുന്ന ലബോറട്ടറി തുടങ്ങിയ സേവന പ്രവർത്തനങ്ങളിലൂടെ സാജുഖാന്റെ പ്രവർത്തനം ശ്രദ്ധയാകർഷിച്ചിരുന്നു