കടലിൽ കുളിക്കുന്നതിനിടെ വയനാട് സ്വദേശികളായ മൂന്ന് വിദ്യാർഥികൾ തിരയിൽപ്പെട്ടു: ഒരാൾ മരിച്ചു: ഒരാൾക്കായി തിരച്ചിൽ തുടരുന്നു
കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു.വയനാട് നടവയൽ സ്വദേശിയായ അജയ് (18),പനമരം സ്വദേശിയായ പി എസ് അർഷാദ് (18), പുൽപ്പള്ളി സ്വദേശിയായ ജെറിൻ എന്നിവരാണ് അപകടത്തിൽപെട്ടത്.ജെറിൻ മരണപ്പെട്ടു. അർഷാദിനായി തിരച്ചിൽ തുടരുകയാണ്. മൂവരും കോക്ക്പിറ്റ് ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥികളാണ്.ഡ്രീംസ് ഹോസ്റ്റലിൽ താമസിച്ചു വരുകയായിരുന്നു. അജയിയെ പി.വി.എസ് ഹോസ്പിറ്റലിലേക്ക് മാറ്റി