നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ തീരുമാനിക്കാനുളള പാർലമെന്ററി ബോർഡ് യോഗം ഇന്ന് മലപ്പുറത്ത് നടക്കും. പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴ് പേരടങ്ങുന്ന കമ്മിറ്റിയാണ് യോഗം ചേരുന്നത്.
രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. ലീഗിന് അധികമായി ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് സ്ഥാനാർഥി നിർണയവും വൈകിയത്. യോഗത്തിന് മുമ്പായി കോൺഗ്രസ് നേതാക്കളുമായി ഫോണിൽ സംസാരിച്ച് സീറ്റുകളുടെ കാര്യത്തിൽ ധാരണയാകും.
തുടർന്ന് സ്ഥാനാർഥി പട്ടിക തയ്യാറാക്കും. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഹൈദലി തങ്ങൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെയും ഒപ്പം പ്രഖ്യാപിക്കും.