നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി തള്ളി. വിജയമുറപ്പായ പുതുപ്പള്ളി അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി ഇല്ലെങ്കിൽ മത്സരിക്കില്ലെന്നാണ് തീരുമാനം
അതേസമയം നേമത്ത് രമേശ് ചെന്നിത്തലയോ മുരളീധരനോ മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. കെ ബാബു ഉൾപ്പെടെ താൻ നിർദേശിച്ചവരെല്ലാം തന്നെ വിജയസാധ്യതയയുള്ളവരാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു.
നേമത്ത് താൻ മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് ബിജെപിയെ നേരിടാൻ ശക്തനായ സ്ഥാനാർഥി വേണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. ഏറ്റവുമൊടുവിലായി കെ മുരളീധരൻ നേമത്ത് മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായി കെ മുരളീധരൻ കൂടിക്കാഴ്ച നടത്തി. മത്സരിക്കാൻ തയ്യാറാണെങ്കിലും പ്രചാരണ സമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുരളി പറഞ്ഞു.