നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളി ഒഴിവാക്കി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം നേതാക്കൾ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ ഏതിലെങ്കിലും ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനാണ് ആലോചന.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെ നിർത്താനും ആലോചനയുണ്ട്. എ ഗ്രൂപ്പും കോട്ടയം ഡിസിസിയുമാണ് ഇതിനെ എതിർക്കുന്നത്. പുതുപ്പള്ളി വിടേണ്ട സാഹചര്യമില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളാണ് ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് തന്നെ മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
നേതാക്കളുടെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് പുതിയ നീക്കത്തിന് വേഗത കൂടിയത്. തിരുവനന്തപുരം മണ്ഡലം നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. അതേസമയം വട്ടിയൂർക്കാവ് സിപിഎമ്മിന്റെ കൈവശവും നേമം ബിജെപിയുടെ കൈവശവുമാണുള്ളത്.