തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച ആതിരയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ആത്മഹത്യ ചെയുന്ന ഒരാൾക്ക് ഇത്രയും ആഴത്തിലുള്ള മുറിവുണ്ടാക്കാൻ സാധിക്കുകയില്ലെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
ഒന്നര മാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു. ആതിരയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം പോലീസിനുണ്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആതിരയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഭര്‍തൃമാതാവും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ കാര്യത്തിൽ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ് നാട്ടുകാർ.