കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിന് പിന്നാലെ ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് ട്വന്റി ട്വന്റി ആരോപിക്കുന്നത്. കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.