ബിപി നിയന്ത്രിക്കാം; വീട്ടില്‍ തന്നെ
ബിപി, അഥവാ രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ബിപിയെ നാം ഉള്‍പ്പെടുത്താറെങ്കിലും നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്. ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നല്ലൊരു പങ്കുണ്ട് എന്നതാണ്. ഇന്ത്യയിലാണെങ്കില്‍ എട്ടിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല…