കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍റിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. A One Hotel & Restaurant നിൽക്കുന്ന ബിൽഡിംഗാണ് കത്തിനശിച്ചത്.
തീപിടുത്തത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കു കൂട്ടല്‍.