തൃശൂർ: വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചെറുമകൻ പൊലീസ് കസ്റ്റഡിയിൽ. ചേർപ്പ് കടലാശേരിയിൽ ഊമൻപിള്ളി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയെ (78) മരിച്ച സംഭവത്തിൽ ചെറുമകൻ ഗോകുൽ ആണ് പൊലീസ് പിടിയിലായത്.
വല്യമ്മയുടെ സ്വർണ വള ലക്ഷ്യമിട്ടാണ് യുവാവ് കൊല നടത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മക്കളുള്ള വൃദ്ധ തനിച്ചായിരുന്നു താമസം. രാത്രിയിൽ മരണ വിവരമറിഞ്ഞ് എത്തിയപ്പോഴാണ് കൈയിലെ വള കാണാതായ വിവരം ബന്ധുക്കൾ ശ്രദ്ധിച്ചത്. പിന്നീട് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.