തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
വിനോദിന്റെ സുഹൃത്തിന്റെ മകൻ അടുത്തിടെയാണ് വിവാഹിതനായത്. പ്രണയിച്ചാണ് ഇവർ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധത്തിൽ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. ഇതേതുടർന്ന് വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നു.
ഇതേതുടർന്ന് വിനോദ്, സുഹൃത്തിന്റെ മകനെയും ഭാര്യയെയും സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വിനോദ് പീഡനം നടത്തിയതെന്നാണ് പരാതി. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് വിനോദ്. ഇയാളെ കോടതിയിൽ ഹാജരാക്കും.