കുറ്റ്യാടി : കക്കട്ടിൽ ടൗണിൽ പലചരക്ക് കടയുടെ ഗോഡൗണായി ഉപയോഗിക്കുന്ന ഇരുനില കെട്ടിടം തകർന്നുവീണു. കൈവേലി റോഡിൽ കുന്നുപറമ്പിൽ രവീന്ദ്രൻെറ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് കെട്ടിടമാണ് വെള്ളിയാഴ്ച വെളുപ്പിന് റോഡിൽ തകർന്നു വീണത്. പിലത്തോട്ടത്തിൽ രാജൻെറ കടയുടെ ഗോഡൗണാണിത്. ആളപായമില്ല. അഞ്ചു മണിക്കു ശേഷമാണ് സംഭവമെന്ന് യാത്രക്കാർ പറഞ്ഞു. നാട്ടുകാരും നാദാപുരം ഫയർഫോഴ്സും സഥലത്തെത്തി റോഡിൽ വീണുകിടന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കി. വ്യാപാരവസ്തുക്കൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
The Best Online Portal in Malayalam