തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; താൻ ഫുട്‌ബോൾ കളിക്കാരനാണെന്ന് ഐഎം വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ഫുട്‌ബോൾ താരം ഐഎം വിജയൻ. താൻ രാഷ്ട്രീയത്തിലേക്കില്ല. മലയാളികൾക്ക് താനിപ്പോഴും ഫുട്‌ബോൾ കളിക്കാരനാണെന്നും ഐഎം വിജയൻ പറഞ്ഞു

ഐഎം വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കോൺഗ്രസും ബിജെപിയും ഇതിനായി താരത്തെ സമീപിച്ചുവെന്നായിരുന്നു വർത്തകൾ. രാഷ്ട്രീയപാർട്ടികൾ തന്നെ സമീപിച്ചിരുന്നതായി ഐഎം വിജയനും സ്ഥിരീകരിച്ചിട്ടുണ്ട്

ചർച്ചകൾ എല്ലാവർഷവും നടക്കാറുള്ളതാണ്. വലതുപക്ഷമായാലും ഇടതുപക്ഷമായാലും ബിജെപി ആയാലും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എല്ലാവരെയും വേണം. എന്നെ എല്ലാവരും ഫുട്‌ബോൾ കളിക്കാരനായാണ് കാണുന്നത്. എനിക്കുമതാണ് സ്‌നേഹമെന്ന് താരം പറഞ്ഞു.