ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അന്ത്യത്തിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകവും. എന്റെ ഭ്രാന്തൻ പ്രതിഭ സമാധനത്തോടെ വിശ്രമിക്കുന്നു. നിങ്ങൾ കാരണമാണ് ഞാൻ ഫുട്‌ബോൾ കണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. എന്റെ ഹീറോ ഇനിയില്ലെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു
ഫുട്‌ബോളിനും ലോക കായികമേഖലക്കും ഏറ്റവും മികച്ച താരത്തെ നഷ്ടപ്പെട്ടുവെന്ന് സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. മറഡോണയുടെ വേർപാടിൽ ഏറെ ദു:ഖമുണ്ടെന്ന് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്ന് സുരേഷ് റെയ്‌ന പറഞ്ഞു
മറഡോണ എന്ന പ്രതിഭ കാരണമാണ് താൻ ഫുട്‌ബോൾ കണ്ടു വളർന്നതെന്ന് ശ്രീലങ്കൻ താരം മഹേല ജയവർധന പറഞ്ഞു. മറഡോണയുടെ വേർപാട് വലിയ ആഘാതമാണെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.