തൃശ്ശൂർ കോർപറേഷനിൽ എംകെ വർഗീസ് മേയറായേക്കു

തൃശ്ശൂർ കോർപറേഷനിൽ വിമതനായി മത്സരിച്ച് ജയിച്ച എംകെ വർഗീസ് മേയറായേക്ക. എം കെ വർഗീസിനെ മേയറാക്കാൻ സിപിഎം ധാരണയായെന്നാണ് സൂചന. ആദ്യ രണ്ട് വർഷമാകും മേയർ സ്ഥാനം എം കെ വർഗീസിന് നൽകുക. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം

എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് എൽഡിഎഫ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 55 അംഗങ്ങളുള്ള കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ സ്വതന്ത്രരടക്കം 24 സീറ്റുകൾ എൽ ഡി എഫിന് ലഭിച്ചു

യുഡിഎഫിന് 23 സീറ്റും ബിജെപിക്ക് ആറ് സീറ്റുമാണുള്ളത്. ഇതോടെയാണ് വർഗീസിന്റെ പിന്തുണ നിർണായകമായത്