ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് ശർമ അർധ സെഞ്ച്വറി തികച്ചു
ഇന്ത്യക്കായി മികച്ച തുടക്കമാണ് രാഹുലും രോഹിതും ചേർന്ന് നൽകിയത്. സ്‌കോർ 83ൽ നിൽക്കെയാണ് ഇന്ത്യക്ക് 46 റൺസെടുത്ത രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പൂജാര ഏകദിന ശൈലിയിൽ ബാറ്റേന്തിയോടെ ഇന്ത്യൻ സ്‌കോർ കുതിക്കുകയായിരുന്നു
പൂജാര 64 പന്തിൽ ഏഴ് ഫോറുകൾ സഹിതം 40 റൺസുമായും രോഹിത് 173 പന്തിൽ 68 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് നിലവിൽ 57 റൺസിന്റെ ലീഡുണ്ട്