സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരും

 

കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം. സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ സംസ്ഥാനത്ത് തുടരും. ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കും. പഞ്ചായത്തിനൊപ്പം വില്ലേജും വിവരം ശേഖരിച്ച് നല്‍കണം. മുഖ്യമന്ത്രി വ്യക്തമാക്കി.