ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് ഭൂമി കുലുക്കമുണ്ടായത്.
പഞ്ചാബിലെ അമൃത്സർ, ഡൽഹിയുടെ പല ഭാഗങ്ങൾ, യുപിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭൂചലനും അനുഭവപ്പെട്ടു. കാശ്മീരിൽ ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്