സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.