സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ചോർന്നത് ഗൗരവതരമെന്ന് കോടതി. അഭിഭാഷകൻ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴിയാണ് ചോർന്നത്. തനിക്ക് പോലും മൊഴിയുടെ പകർപ്പ് കോടതി നിഷേധിച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു
മൊഴി ചോർന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കോടതി ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് പരാമർശിച്ചത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷും പ്രത്യേക അപേക്ഷ നൽകും.