കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരൻ. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് തുക മടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു
ഇന്ന് രാവിലെ മുതലാണ് ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്രസർക്കാർ അനുമതിയുണ്ടെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി.