മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ. പക്ഷേ സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സർക്കാരിനോട് ശിവശങ്കരൻ വിശ്വാസ വഞ്ചന കാണിച്ചു. അതാണ് സസ്‌പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്.
ദുർഗന്ധം പക്ഷേ ശിവശങ്കരൻ വരെയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ വന്നുപോയ കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു
അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ. വഞ്ചകനല്ലേ അയാൾ. അയാൾ വിശ്വാസ വഞ്ചകനാണ്. ഭരണഘടനാപരമായി അയാൾ ശിക്ഷിക്കപ്പെടണം. അതയാൾക്ക് കിട്ടും. അയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാൽ ഇവരുമായി ചേർന്ന് നടത്തിയ സൗഹൃദങ്ങൾ അപമാനകരമാണ്. അതിനാണ് സസ്‌പെൻഡ് ചെയ്തത്.