ഛത്തിസ്ഗഢിലെ ബിലാസ്പൂർ അണക്കെട്ടിന് സമീപം 16 മണിക്കൂറോളം നേരം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒഴുകിപോകാതിരിക്കാൻ മരച്ചില്ലയിൽ പിടിച്ചാണ് ഇയാൾ പതിനാറ് മണിക്കൂറും ഇരുന്നത്.
ഖുതാഘട്ട് അണക്കെട്ടിന് സമീപത്താണ് സംഭവം. കനത്ത മഴയിലും ജലപ്രവാഹത്തിലും ഇയാൾ കുടുങ്ങുകയായിരുന്നു. അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടാൻ തുടങ്ങിയതോടെ ഇദ്ദേഹത്തിന് കരയിലേക്ക് തിരിച്ചുകയറാനും സാധിക്കാത്ത അവസ്ഥയായി.
പിന്നീടാണ് നാട്ടുകാർ ഇദ്ദേഹത്തെ കാണുന്നത്. രക്ഷാപ്രവർത്തനം സാധ്യമാകാതെ വന്നപ്പോഴാണ് വ്യോമസേനയുടെ സഹായം തേടിയത്.