തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്‌ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാംപില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പര്‍ക്കരോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവഗുരുതരമാണ് സ്ഥിതി. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്.