സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില

2020 ഏപ്രിൽ 10നാണ് സ്വർണം നേരത്തെ 32,800 രൂപയിലെത്തിയത്. 2020 ആഗസ്റ്റിൽ സ്വർണവില 42,000ത്തിലേക്ക് കുതിച്ചിരുന്നു. പിന്നീട് 9120 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1683.56 ഡോളർ നിലവാരത്തിലെത്തി.