സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,360 രൂപയായി

4170 രൂപയാണ് ഗ്രാമിന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഒരു മാസത്തിനിടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1729 ഡോളറായി.