രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ അധികാരം കേന്ദ്രത്തിന്റെ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹി സർക്കാരിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് ബിജെപിയുടെ നയം നിയമമാക്കി രാഷ്ട്രപതി മാറ്റിയത്.
ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയാണ് ബിൽ നിയമമായി മാറിയത്.
ബില്ല് നിയമമായി മാറിയതോടെ ഡൽഹി സർക്കാർ കടലാസ് സർക്കാരായി മാറി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളിലും ലഫ്. ഗവർണറുടെ അനുമതിയില്ലാതെ ചെയ്യാനാകില്ല.