എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. സ്കൂളുകളില്‍ നിന്ന് ഹോള്‍ ടിക്കറ്റുകള്‍ എത്തി വാങ്ങേണ്ടത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യുക. ജില്ലകളില്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റ് വിതരണവും തുടങ്ങി കഴിഞ്ഞു. ഇതിനായി രക്ഷിതാക്കള്‍ വര്‍ക്ക് ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടിവരും. ഇതിനായുള്ള മാര്‍ഗരേഖയും പ്രസിദ്ധീകരിക്കും.
The Best Online Portal in Malayalam