കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലത്തുങ്കര സഫാ മന്‍സിലില്‍ സല്‍മത്ത്(38) ആണ് മരിച്ചത്. എഴുമാസം ഗര്‍ഭിണിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. എറമുള്ളാന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: സുബൈര്‍(പള്ളിപ്പറമ്പ്). മക്കള്‍: ഷിഫാന, റഫ, ഫര്‍ഹ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഖൈറുന്നിസ, സഹീറ.