സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 280 രൂപ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയിലെത്തി. ഗ്രാമിന് 4165 രൂപയാണ് വില

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1687.90 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,150 രൂപയായി.