പാലക്കാട് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കാനായി കോൺഗ്രസിൽ സമവായ നീക്കങ്ങൾ ആരംഭിച്ചു. പാലക്കാട് മണ്ഡലത്തിൽ എ വി ഗോപിനാഥ് ഉയർത്തുന്ന വിമത ഭീഷണി മറികടക്കാനായി ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്.
പാലക്കാട് സീറ്റ് നഷ്ടപ്പെടുന്ന രീതിയിലേക്ക് തർക്കങ്ങൾ എത്തിക്കരുതെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിക്ക് ഇല്ലെന്നതും മണ്ഡലം മാറ്റത്തിൽ നിർണായകമാകുന്നു. പാലക്കാട്ടെ സാധ്യതാ പട്ടികയിൽ എ വി ഗോപിനാഥിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്
ഇന്ന് ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.