തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ. 234 സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ മത്സരം നടക്കുന്നത്. 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ അറിയിച്ചു
ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മറ്റ് സഖ്യകക്ഷികൾ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 4 ശതമാനം വോട്ട് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ പാർട്ടിക്ക് പത്ത് ശതമാനം വോട്ട് ഷെയറും ലഭിച്ചു
ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ തീരുമാനിക്കാൻ ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെയാകും മത്സരിപ്പിക്കുക.