പാലക്കാട് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തൃത്താലയിൽ വി ടി ബൽറാമിനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നു. മുൻ ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം. ബാലചന്ദ്രനെ തൃത്താലയിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യം
അതേസമയം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചർച്ച നടത്തും. പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരൻ ഗോപിനാഥുമായി ചർച്ച നടത്തുക
താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് ഗോപിനാഥ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോപിനാഥ് പാർട്ടി വിട്ടാൽ രാജിവെക്കുമെന്ന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അറിയിച്ചിട്ടുണ്ട്.