കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്നും തന്നെ തടയാൻ ഒരുവിഭാഗം ഗൂഢനീക്കം നടത്തി: കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്ന് തന്നെ തടയാൻ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ. എഐസിസി നേതൃത്വത്തിൽ നിന്ന് തന്നെയാണ് താനീക്കാര്യം അറിഞ്ഞത്. കോൺഗ്രസിനകത്തെ ഗൂഢസംഘം ഇപ്പോൾ സജീവമല്ലെന്നും സുധാകരൻ പറഞ്ഞു

രാഹുൽ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെപിസിസി പ്രസിഡന്റ് ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഹൈക്കമാൻഡിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിൽ മാറ്റം വേണമോയെന്നത് പോലും ചർച്ചയായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പ്രശ്‌നമാകില്ലെന്നും സുധാകരൻ പറഞ്ഞു.