കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. കണ്ണൂർ മണ്ഡലത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനിറങ്ങുന്നത്. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകും
കോൺഗ്രസിലെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകും. ഇന്ന് വൈകുന്നേരം ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. മുല്ലപ്പള്ളിയുടെ മത്സരകാര്യത്തിൽ യോഗത്തിൽ തീരുമാനമാകും
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതിൽ ഹൈക്കമാൻഡിന് തൃപ്തിയില്ല. മുല്ലപ്പള്ളി മത്സരിച്ചാൽ കെ സുധാകരനെ പകരം സ്ഥാനമേൽപ്പിക്കും.
21 സിറ്റിംഗ് എംഎൽഎമാരിൽ 20 പേരും മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കെ സി ജോസഫിന്റെ കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളത്. യുവാക്കൾക്ക് വേണ്ടി കെ സി ജോസഫ് വഴിമാറി കൊടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്