കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1256 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വില വരും ഇതിന്
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്k