കൊല്ലത്ത് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റർ. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്.
പാർട്ടിയെ തകർത്തയാളെ ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണയാണ് അനുയോജ്യ സ്ഥാനാർഥിയെന്നും പോസ്റ്റർ പറയുന്നു. ജില്ലാ കമ്മിറ്റി ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ
ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ ആളാണ് വിഷ്ണുനാഥ്. വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ ഇറക്കരുതെന്നും പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിലെ പതിവ് ഗ്രൂപ്പ് തർക്കങ്ങളാണ് പോസ്റ്ററിന് പിന്നിലെന്ന് കരുതുന്നു
അതേസമയം മന്ത്രി എ കെ ശശീന്ദ്രനെതിരെ ഏലത്തൂർ, പാവങ്ങാട് എന്നിവിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എൽഡിഎഫ് വരണമെങ്കിൽ ശശീന്ദ്രൻ മാറണമെന്നും പോസ്റ്ററിൽ പറയുന്നു.