കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1.81 കോടി രൂപയുടെ സ്വർണം

 

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് കിലോ 763 ഗ്രാം സ്വർണവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശികളാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നും അബൂബാദിയിൽ നിന്നുമാണ് ഇവർ കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തിരുന്നു.