ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്‌സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ കൊവാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും ഡോക്ടർമാർ പറയുന്നു
കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രിയാണിത്. ഡോക്ടർമാർ തന്നെ കൊവാക്‌സിനെതിരായ നിലപാട് സ്വീകരിക്കുന്നത് വാക്‌സിൻ വിതരണ യജ്ഞത്തിൽ കേന്ദ്രത്തിന് തിരിച്ചടിയാണ്. കൊവിഷീൽഡ് നൽകണമെന്നാണ് ഇവരുടെ ആവശ്യം
കൊവാക്‌സിൻ സ്വീകരിച്ച് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്ക് ആയിരിക്കുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നവർ ഇത്രത്തിൽ ഒരു സമ്മതപത്രം ഒപ്പിട്ട് നൽകുകയും ചെയ്യുന്നുണ്ട്.