കലഹം മാറ്റിവെച്ച് സംയുക്ത പ്രസ്താവനയുമായി വാക്സിൻ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും രംഗത്ത്. വാക്സിന്റെ ആവശ്യകത മനസ്സിലാക്കുന്നു. വാക്സിൻ എത്തിക്കാൻ യോജിച്ച് പ്രവർത്തിക്കും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും സംയുക്ത പ്രസ്താവനയിൽ കമ്പനികൾ പറഞ്ഞു
രാജ്യത്തും ആഗോള തലത്തിലും യോജിച്ച് പ്രവർത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള കലഹം സർക്കാരിന് തന്നെ നാണക്കേട് ആകുമെന്ന് കണ്ടതോടെ കേന്ദ്രം ഇടപെട്ടിരുന്നു. പിന്നാലെയാണ് സംയുക്ത പ്രസ്താവന
ഭാരത് ബയോടെക്കിന്റേതാണ് കൊവാക്സിൻ. സെറം കൊവിഷീൽഡും ഉത്പാദിപ്പിക്കുന്നു. വാക്സിന്റെ വിജയസാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുമ്പ് കൊവാക്സിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടലും ആരംഭിച്ചത്.