വാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; വിശദീകരണവുമായി ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദീകരണവുമായി കൊവാക്‌സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്. വാക്‌സിൻ എടുത്തതിന് ശേഷവും കൊവിഡ് വരികയാണെങ്കിൽ ഇതിന്റെ വിശ്വാസ്യത എത്രയെന്നതിനെ ചൊല്ലി സംശയമുയർന്നിരുന്നു

വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലമുണ്ടാകൂ എന്ന് ഭാരത് ബയോടെക് പറയുന്നു. അനിൽ വിജ് ഒരു ഡോസ് മാത്രമാണ് എടുത്തത്. കൊവാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ രണ്ട് ഡോസ് എന്ന ഷെഡ്യൂളിലാണ് ചെയ്തുവരുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ ഒരു ഡോസ് എന്നാണ് കണക്ക്.

രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞാലേ ഇതിന്റെ ഫലം കാണൂ എന്നും ഭാരത് ബയോടെക് അവകാശപ്പെടുന്നു. സുരക്ഷിതത്വത്തിന് തന്നെയാണ് കൊവിഡ് വാക്‌സിന്റെ കാരയ്ത്തിലും മുൻതൂക്കം നൽകുന്നതെന്നും കമ്പനി അവകാശപ്പെട്ടു.