പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളത്തേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
വിവരങ്ങൾ ഇനിയും ശേഖരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിന് വാദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം തുടർ നടപടികൾക്കായി ഹർജി നാളത്തേക്ക് മാറ്റുകയായിരുന്നു.