പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ച്ചത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്
ഡിസംബർ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു
ഇതിനിടെ വീഡിയോ കോൾ വഴി ജഡ്ജി ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. തുടർന്ന് പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് വിജിലൻസിനെ കോടതി അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് ലേക്ക് ഷോർ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരും.