സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ജാമ്യം നൽകണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി
വീഡിയോ കോൺഫറൻസ് വഴിയാണ് സ്വപ്‌നയടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ശാരീരിക അവശതകളുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് തള്ളി. അതേസമയം ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്ന് ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു
എൻ ഐ എ കസ്റ്റഡിയിലുള്ള 4 പ്രതികളെ അടുത്ത മാസം 10ാം തീയതി വരെ റിമാൻഡ് ചെയ്തു. സന്ദീപ് നായർ, മുഹമ്മദ് അൻവർ, ഷമീം, മുഹമ്മദ് അലി എന്നിവരാണ് റിമാൻഡ് ചെയ്തത്.