അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജ (54) ജില്ലാ ആശുപത്രിയിൽ നിര്യാതയായി. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുകയും ചെയ്തു. ഇന്ന് (18.09.20) രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും 9.20ന് മരണപ്പെടുകയും ചെയ്തു.
The Best Online Portal in Malayalam