ഓരോരുത്തരും ആവശ്യമായ മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ കോവിഡ്് കാലത്ത് രക്ഷയുള്ളൂ എന്നു തെളിഞ്ഞുകഴിഞ്ഞു. രോഗപ്രതിരോധശേഷി നേടേണ്ടതും ആരോഗ്യത്തോടെയിരിക്കേണ്ടതും വളരെ പ്രധാനമാണ് ഇന്നത്തെക്കാലത്ത്. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ മികച്ച പോഷകങ്ങള്‍ നേടിയെടുക്കുക എന്നതാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും സഹായിക്കും. അസ്ഥികള്‍, ചര്‍മ്മം, രക്തക്കുഴലുകള്‍ എന്നിവയുടെ രൂപീകരണവും പരിപാലനവും ഉള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വെള്ളത്തില്‍ ലയിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. ഈ അവശ്യ വിറ്റാമിന്‍ മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായിരിക്കാം. ഇത് കോവിഡ് 19 പോലുള്ള അണുബാധകളെ തടയാനും പ്രതിരോധിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സി, അസ്കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നു. വെള്ളത്തില്‍ ലയിക്കുന്ന ഇതിന് നിരവധി പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ സിയുടെ അഭാവം സ്കര്വിയിലേക്ക് നയിച്ചേക്കാം. ബലഹീനത, ക്ഷീണം, വിളര്‍ച്ച, ശ്വാസം മുട്ടല്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വിഷാദം, മോണയില്‍ രക്തസ്രാവം, പല്ല് തകരാറ് തുടങ്ങിയവയും വിറ്റാമിന്‍ സി യുടെ കുറവാല്‍ നിങ്ങളില്‍ കണ്ടെന്നിരിക്കാം. നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, ഈ അവശ്യ പോഷകത്തെ ഭക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടതുണ്ട്.
ഭക്ഷണങ്ങളില്‍ നിന്ന് വിറ്റാമിന്‍ സി നേടാം
ദുര്‍ബലമായ രോഗപ്രതിരോധ ശേഷി നിങ്ങളെ കോവിഡ്19 ഉള്‍പ്പെടെയുള്ള അണുബാധകള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്ക് രോഗാവസ്ഥയില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പലതരം പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കാണാം.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ സി
അതെ, വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി, നിങ്ങളുടെ ടി സെല്ലുകളെ ശക്തിപ്പെടുത്തി കൂടുതല്‍ രോഗപ്രതിരോധ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള കോശങ്ങളെ സജീവമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് നിങ്ങളെ കൂടുതലായി രോഗത്തിലേക്ക് അടുപ്പിക്കും. ജലദോഷം കുറയ്ക്കാനും ഗുരുതരമായ സങ്കീര്‍ണതകള്‍ തടയാനും വിറ്റാമിന്‍ സി സഹായിക്കും.
വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍
ഓറഞ്ച്
ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങള്‍ ഒന്നൊന്നായി പറയേണ്ട ആവശ്യമില്ല. ഓറഞ്ചില്‍ കലോറി കുറവാണ്, പക്ഷേ പോഷകങ്ങള്‍ കൂടുതലും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ സി എന്ന ശക്തമായ ആന്റിഓക്സിഡന്റ് കൂടുതലായി അടങ്ങിയതാണ് ഈ ഫലം. ഒരു ഇടത്തരം ഓറഞ്ച് നിങ്ങള്‍ക്ക് 70 മില്ലിഗ്രാം വിറ്റാമിന്‍ സി നല്‍കും.
കിവി പഴം
പോഷക സാന്ദ്രമായ ആഹാരസാധനമാണ് കിവി പഴം അഥവാ ചൈനീസ് നെല്ലിക്ക. ആരോഗ്യകരമായ ഭക്ഷണമെന്ന നിലയില്‍ കിവി പ്രശസ്തി നേടിയിട്ടുണ്ട്. ഇവയില്‍ പ്രധാനമായും വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. കുറഞ്ഞ കലോറിയും ആന്റിഓക്സിഡന്റുകളും നിറഞ്ഞിരിക്കുന്ന പഴമാണിത്
തക്കാളി
നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണസാധനമാണ് തക്കാളി. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. ഇവയില്‍ ഉയര്‍ന്ന അളവില്‍ ലൈകോപീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അപകടസാധ്യതയും കുറയ്ക്കുന്നു. ഒരു ഇടത്തരം തക്കാളി നിങ്ങള്‍ക്ക് 20 മില്ലിഗ്രാം വിറ്റാമിന്‍ സി നല്‍കും. എന്നാല്‍, പാചകം ചെയ്യുമ്പോള്‍ വിറ്റാമിന്‍ സിയുടെ അളവ് കുറയുന്നു എന്നതും അറിഞ്ഞിരിക്കുക.
ഉരുളക്കിഴങ്ങ്
ധാരാളം വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ വലിയ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണമായ ഉരുളക്കിഴങ്ങില്‍ ഫൈബര്‍, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, നിയാസിന്, പാന്റോതെനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.
ചുവന്ന മുളക്
വിറ്റാമിന്‍ സി യുടെ മറ്റൊരു മികച്ച ഉറവിടമാണ് ചുവന്ന മുളക്. ഇവയില്‍ ധാരാളം വിറ്റാമിന്‍ എ, ബി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ഇവയിലുണ്ട്. അരകപ്പ് അരിഞ്ഞ മുളകില്‍ 95 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്
വിറ്റാമിന്‍ സിയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍
- ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്ന കൊളാജന്‍ ഉല്പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെ ചെറുപ്പമായി കാണാന്‍ നിങ്ങളെ സഹായിക്കും.
- ആരോഗ്യകരമായ രക്തക്കുഴലുകള്‍, എല്ലുകള്‍, തരുണാസ്ഥി എന്നിവ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തെ തടയുന്നതിലൂടെ കാന്‍സറിനെ ചെറുക്കുന്നു.
- മുറിവ് ഉണക്കുന്നതിനു സഹായിക്കുന്നു.
- ശാരീരിക വളര്‍ച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും ഇരുമ്പ് ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.
വിറ്റാമിന്‍ സി അമിതമായാല്‍
മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, വിറ്റാമിന്‍ സി അമിതമായി കഴിക്കുന്നത് ദോഷകരമാകാന്‍ സാധ്യതയില്ല. എന്നിരുന്നാലും, വലിയ അളവില്‍ വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ക്ക് കാരണമാകും:
- വയറു വേദന
- ഓക്കാനം
- അതിസാരം
- ഛര്‍ദ്ദി
- നെഞ്ചെരിച്ചില്‍
- തലവേദന
- ഉറക്കമില്ലായ്മ