കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന നാലു പേർ മരിച്ചു.മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്.
ഇവരില്‍ കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുല്ല ബാഫഖി കൊവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവ സാംപിളുകൾ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ് കരള്‍ സംബന്ധമായ ചികില്‍സയ്ക്കും അവറാൻ ശ്വാസകോശ അര്‍ബുദത്തിനും പറങ്ങോടന്‍ പാമ്പുകടിക്കുള്ള ചികില്‍സയ്ക്കുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്.