കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ഓഗസ്റ്റ് 22 ന് അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കൽ ബോർഡിൻറെ അനുമതിയോടെ പ്ലാസ്മാ തെറാപ്പിയും നൽകുകയുണ്ടായി. സപ്തംബർ രണ്ടാം തീയതി നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു. സെപ്തംബർ 7 മുതൽ വെൻറിലേറ്റർ സഹായത്തോടു കൂടിയാണ് ജീവൻ നിലനിർത്തിപ്പോന്നത്. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.