ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം
അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത
അതേസമയം മരങ്ങളും പരസ്യബോർഡുകളും ഉറപ്പില്ലാത്ത കെട്ടിട മേൽക്കൂരകളും തകരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാര ദിശയുടെ കാര്യത്തിൽ വ്യക്തതയുണ്ടാകൂ.