സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, വഴിമധ്യേ മരണം സംഭവിച്ചിരുന്നതായി കോട്ടയം ഡിഎംഒ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.